Listen live radio

വയനാട് മെഡിക്കൽ കോളേജ് ജില്ലക്ക് ശാപം: എം സി സെബാസ്റ്റ്യൻ

after post image
0

- Advertisement -

മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​ന് അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജി​ല്ല​യ്ക്ക് ശാ​പ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എം.​സി.​സെ​ബാ​സ്റ്റ്യ​ന്‍.

2024 ല്‍ ​പോ​ലും ക്ലാ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എം.​സി. സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

 

വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത​ക​ള്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ആ​ദ്യം മ​ട​ക്കി​മ​ല​യി​ലും പി​ന്നീ​ട് ചു​ണ്ടേ​ലും അ​തി​ന് ശേ​ഷം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു.

 

ഒ​ടു​വി​ല്‍ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യെ​ങ്കി​ലും കോ​ള​ജ് യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ബോ​യ്സ് ടൗ​ണി​ല്‍ കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ്ഥ​ലം വി​ട്ടു ന​ല്‍​കാ​ന്‍ പോ​ലും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ള​ജി​ന് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ ഇ​നി​യും ക​ട​ന്പ​ക​ള്‍ ഏ​റെ​യാ​ണ്.

 

സ്റ്റാ​ഫ് നി​യ​മ​ന​ങ്ങ​ളും പാ​തി​വ​ഴി​യി​ലാ​ണ് നി​യ​മി​ച്ച​വ​രാ​ക​ട്ടെ വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ന്‍റെ പേ​രി​ല്‍ ചു​ര​മി​റ​ങ്ങു​ന്ന അ​വ​സ്ഥ. അ​ങ്ങ​നെ എ​ല്ലാം കൊ​ണ്ടും വ​യ​നാ​ട്ടു​കാ​ര്‍​ക്ക് ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യാ​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​മു​ണ്ടാ​കു​മെ​ന്നും എം.​സി. സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു

Leave A Reply

Your email address will not be published.