Listen live radio

രാജ്യത്തെ ആദ്യത്തെ സമ്ബൂര്‍ണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

after post image
0

- Advertisement -

കൊച്ചി:രാജ്യത്തെ ആദ്യ സമ്ബൂര്‍ണ കടലാസ് രഹിത കോടതിയെന്ന വിശേഷണം ഇനി കേരള ഹെക്കോടതിയ്‌ക്ക് സ്വന്തം.ഇതിനായി ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളില്‍ സ്മാര്‍ട്ട് കോടതിമുറിയൊരുക്കി.ഇവയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും.സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സ്മാര്‍ട്ട് കോടതിമുറികള്‍ ഉദ്ഘാടനം ചെയ്യും.

 

കോടതിയിലേക്കെത്തുന്ന അഭിഭാഷകര്‍ക്ക് ഇനി വലിയ ഫയല്‍ക്കെട്ടുകള്‍ കൈയ്യില്‍ കരുതേണ്ടി വരില്ല.ഹര്‍ജിയടക്കം ഫയല്‍ ചെയ്ത രേഖകളെല്ലാം ഇനി കോടതിമുറിയില്‍ അഭിഭാഷകന്റെ മുന്നിലെ കമ്ബ്യൂട്ടറില്‍ തെളിയും.ജഡ്ജിയുടെ മുമ്ബിലും ഇത് ലഭിക്കും. ടച്ച്‌ സ്‌ക്രീനില്‍ നിന്ന് ഏത് രേഖയും പരിശോധിച്ച്‌ വാദിക്കാം. ഓണ്‍ലൈന്‍ വഴി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോടതിയില്‍ നേരിട്ടെത്തിയും വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും വാദം പറയാന്‍ സാധിക്കുന്ന വെര്‍ച്വല്‍ പിയറിങ്ങ് വിത്ത് ഹൈബ്രിഡ് ഫെസിബിലിറ്റിയാണ് ഒരുക്കിയിരിക്കുന്നത്.മൈക്കും സ്പീക്കറും ഓണ്‍ലൈനുമായും ബന്ധിപ്പിക്കും. കേസുകള്‍ ഫയല്‍ ചെയ്യുന്നതും പരിശോധന പൂര്‍ത്തിയാക്കുന്നതും ജഡ്ജിമാര്‍ ഉത്തരവിടുന്നതും ഇ മോഡ് വഴിയാകും.ഉത്തരവുകള്‍ ജീവനക്കാര്‍ എഴുതിയെടുക്കുന്നതിന് പകരം കമ്ബ്യൂട്ടറില്‍ സ്വയം രേഖപ്പെടുത്തുന്ന ക്രമീകരണമാണ് വരുത്തിയത്.

കോടതിക്കകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള ഡിസ്‌പ്ലേ വഴി പരിഗണിക്കുന്ന കേസ് ഏതെന്ന് തിരിച്ചറിയാനാകും.കേസുമായി ബന്ധപ്പട്ട എല്ലാവിവരങ്ങളും ലഭ്യമാക്കുന്ന കിയോസ്‌ക് എല്ലാ സ്മാര്‍ട്ട് കോടതികളിലും ഉണ്ടാകും. എല്ലായിടത്തും വൈ-ഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സഹായത്തിനായി ഇ-സേവ കേന്ദ്രവുമുണ്ട്.

നേരത്തെ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത് ഇ-ഫയലിങ്ങ് വഴിയാക്കിയിരുന്നു.ഇ ഫയലിങ്ങ് സംവിധാനം ഹൈക്കോടതിയിലെ ഇന്‍ ഹൗസ് ഐടി സംഘമാണ് വികസിപ്പിച്ചത്.ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഓണ്‍ലൈനായി കേസ് ഫയല്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തീര്‍പ്പായ കേസുകളുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

20 ലക്ഷത്തോളം പേപ്പറുകള്‍ ആവശ്യമായി വേണ്ടി വരുന്ന 40,000 കേസുകളുടെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു.നിലവില്‍ തിരുവനന്തപുരം അഡീഷനല്‍ സിജെഎം ,എറണാകുളം കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതികളാണ് കടലാസ് രഹിത കോടതികളായിട്ടുള്ളത്.

Leave A Reply

Your email address will not be published.