Listen live radio
നാലു വര്‍ഷക്കാലമായി കേരളത്തില്‍ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുകയാണ്. കേരള പോലീസില്‍ നിന്ന് ഇത്തരത്തിലൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. ഇന്നലെ വൈകുന്നേരമാണ് കോവളത്ത് വച്ച് സ്വീഡിഷ് പൗരനെ പോലീസ് തടഞ്ഞത്.
ബിവറേജസില്‍നിന്നു മദ്യം വാങ്ങി വരവെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇദ്ദേഹത്തെ തടഞ്ഞത്. വെള്ളാറിലുള്ള ബീവറേജ് ഔട്ട്ലെറ്റില്‍നിന്നു മൂന്നു കുപ്പി വിദേശമദ്യവുമായി തന്റെ റൂമിലേക്കു പോകുമ്ബോള്‍ വാഹന പരിശോധ നടത്തുകയായിരുന്ന കോവളം പോലീസ് വിദേശിയുടെ സ്കൂട്ടറിനെ കൈകാണിച്ചു നിര്‍ത്തുകയായിരുന്നു.
പോലീസ് തന്നോടു ദേഷ്യത്തോടെ സംസാരിച്ചതിന്റെ മാനസിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ബാഗിലുണ്ടായിരുന്ന മൂന്നു കുപ്പികളില്‍ രണ്ട് കുപ്പി മദ്യമെടുത്തു തുറന്നു സമീപത്തെ പാറക്കെട്ടിലേയ്ക്ക് ഒഴുക്കുകയായിരുന്നു. പുതുവത്സരവുമായി ബന്ധപ്പെട്ടാണ് താന്‍ സുഹൃത്തിനൊപ്പം ആഘോഷത്തിനായി മദ്യം വാങ്ങിയതെന്നും 2,100 രൂപയാണ് ഇതിനായി ചെലവാക്കിയതെന്നും സ്റ്റീഫന്‍ പറയുന്നു.
അതേസമയം, വിദേശ പൗരന്റെ കൈവശമുണ്ടായിരുന്ന മദ്യം പോലീസ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞെന്ന പരാതി അടിസ്ഥാന രഹിതമെന്നും വിദേശിയെ അപമാനിച്ചില്ലെന്നും ഐജിപിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍, ടൂറിസം മന്ത്രി പോലീസിന്റെ ഇടപെടലില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകാനാണ് സാധ്യത.