Listen live radio

ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയെന്ന് വിഡി, ‘മറുപടി അർഹിക്കുന്നില്ല’, മലയാളത്തിൽ ഗവർണർ

after post image
0

- Advertisement -

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞെന്ന വാർത്തകളെ ഇന്നും തള്ളാതെ വിമർശനങ്ങളെ നേരിട്ട് ഗവർണർ. മുഖ്യമന്ത്രിയെ രാജാവെന്ന് വിളിച്ച ഗവർണർ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ആരോപണങ്ങൾക്ക് ‘മറുപടി അർഹിക്കുന്നില്ല’ എന്ന് പച്ചമലയാളത്തിൽ പറഞ്ഞു.

തന്‍റെ വാ മൂടിക്കെട്ടിയികരിക്കുകയാണെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷനേതാവ് എല്ലാം മുഖ്യമന്ത്രിയോട് ചോദിക്കട്ടെയെന്നും, വി ഡി സർക്കാരിന്‍റെ അടുത്ത ആളല്ലേ എന്നും പറഞ്ഞു. ഗവർണർക്ക് മുഖ്യമന്ത്രിയെ പേടിയാണെന്നും, വാ മൂടിക്കെട്ടിയിരിക്കുകയാണ് എന്ന് പറയുന്ന ഗവർണർ പറയേണ്ടതൊഴിച്ച് ബാക്കിയെല്ലാം പറയുന്നുണ്ടെന്നും വി ഡി സതീശൻ തിരിച്ചടിച്ചു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് ശുപാർശ ചെയ്തെന്ന വാർത്തകളെ പരോക്ഷമായി ഇന്നും ന്യായീകരിച്ചായിരുന്നു വിമർശനങ്ങളെ ഗവർണർ നേരിട്ടത്. ഡി ലിറ്റ് ശുപാർശ സർക്കാർ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താനില്ലെന്നായിരുന്നു ഗവർണറുടെ മറുപടി.

Leave A Reply

Your email address will not be published.