Listen live radio

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; ഒമിക്രോണും പടരുന്നു;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

after post image
0

- Advertisement -

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം (covid spreading)അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് നാൽപതിനായിരം കടന്നേക്കും. ഒമിക്രോൺ ബാധിതരുടെ (omicron)എണ്ണം രണ്ടായിരം കടന്നേക്കും.രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങിയേക്കും. ദില്ലിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും

കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാൻ

കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സീനേഷൻ ക്യാംപുകൾ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ,കല്യാണമണ്ഡപങ്ങൾ എന്നിവയുംകൊവിഡ്ചികിത്സാ കേന്ദ്രങ്ങളായി മാറ്റാൻ നടപടി തുടങ്ങി.ചെന്നൈ കോർപറേഷനിൽ 15 ഇടങ്ങളിൽകൊവിഡ് സ്ക്രീനിങ് സെന്ററുകൾ തുടങ്ങി.രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും

ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്നാട് അതിർത്തിചെക്ക്പോപോസ്ററുകളിൽ പരിശോധന കർശനമാക്കുകയാണ്.രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്,

അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തി വിടു .

Leave A Reply

Your email address will not be published.