Listen live radio

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 148.67കോടി കവിഞ്ഞു

after post image
0

- Advertisement -

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. 1,59,06,137 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദേശീയ രോഗമുക്തി നിരക്ക് നിലവിൽ 97.81% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 90,928 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 2,85,401 ആണ്. 3.47 ശതമാനമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,206 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,41,009 ആയി. നിലവിൽ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 0.81% ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്.

രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,13,030 പരിശോധനകൾ നടത്തി. ആകെ 68.53 കോടിയിലേറെ(68,53,05,751) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.43 ശതമാനമാണ്.

 

Leave A Reply

Your email address will not be published.