കോൺഗ്രസ് മാനന്തവാടി മണ്ഡലം സി.യു.സി. ഏകദിന ശിൽപശാല നടത്തി

after post image
0

- Advertisement -

മാനന്തവാടി: കോൺഗ്രസിനെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാനത്ത് ഉടനീളം താഴെ തട്ടിൽ നടപ്പിലാക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ മാനന്തവാടി മണ്ഡലത്തിൽ രൂപീകൃതമായി. സി.യു.സി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല മൈത്രി നഗർ പാറയ്ക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. കെ.പി.സി.സി.സെക്രട്ടറി അഡ്വ.എൻ.കെ.വർഗ്ഗീസ് പതാക ഉയർത്തി ഏകദിന ശിൽപശാലയ്ക്ക് തുടക്കം കുറിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യതു. ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഏകദിന ശിൽപശാലയിൽ അംശു ലാൽ പൊന്നാറത്ത് ക്ലാസ്സെടുത്തു. കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, പി.വി. ജോർജ്ജ്, എ.എം. നിശാന്ത്, സിൽവി തോമസ്, നാരായണ വാര്യർ, ഡെന്നിസൺ കണിയാരം തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.