ഡിജിറ്റല്‍ ഭൂരേഖ – ജീവനക്കാര്‍ക്കുളള ഡ്രോണ്‍ സര്‍വ്വെ പരിശീലനം തുടങ്ങി

after post image
0

- Advertisement -

ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വ്വെ നടത്തുന്നതിന്റെ മുന്നോടിയായുളള സര്‍വെ ജീവനക്കാര്‍ക്കുളള ഡ്രോണ്‍ സര്‍വ്വെ പരിശീലനം തുടങ്ങി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിജിറ്റല്‍ കേരള ആന്റ് ഡ്രോണ്‍ സര്‍വ്വെ പരിശീലന പരിപാടി ജില്ലാ കളക്ടര്‍ എ. ഗീത ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

പ്രരംഭ ഘട്ടത്തില്‍ പേര്യ, നല്ലൂര്‍നാട്, മാനന്തവാടി, തൃശ്ശിലേരി, കാഞ്ഞിരങ്ങാട്, തോമാട്ടുചാല്‍, അമ്പലവയല്‍ എന്നീ 8 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വ്വെ നടക്കുന്നത്. ഇതില്‍ മാനന്തവാടി, വാളാട്, അമ്പലവയല്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വ്വേയും ആദ്യ ഘട്ടത്തിലുണ്ടാകും.ഡ്രോണ്‍ സര്‍വ്വെയുടെ ജില്ലതല ഉദ്ഘാടനം ജനുവരി 17 ന് മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിക്കും. ജനുവരി 24, 25 തിയ്യതികളില്‍ മാനന്തവാടിയിലും ഫെബ്രുവരി 9, 10, 18, 19 തിയതികളില്‍ വാളാടും, അമ്പലവയലിലുമായി സര്‍വ്വേ നടക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമാണ് സര്‍ക്കാരിന്റെ ഈ വലിയ പദ്ധതി സാധ്യമാവുകയെന്ന് ജില്ല സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.

ചടങ്ങില്‍ സര്‍വ്വെ ഡയറക്ടര്‍ സാംബശിവറാവു, സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ പി.വി രാജശേഖരന്‍, സര്‍വ്വെ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പുഷ്പ എന്നിവര്‍ ഓണ്‍ലെനായി പങ്കെടുത്തു. ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, കൊല്ലം സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് സതീഷ് കുമാര്‍, സംസ്ഥാന കോര്‍ഡിനേറ്ററും കാസര്‍ഗോഡ് ഡെപ്യൂട്ടി ഡയറക്ടറുമായ എസ്. സലീം, മാനന്തവാടി റീസര്‍വ്വെ അസിസ്റ്റന്റ് പി.കെ വീരേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.