Listen live radio

പോരൂർ ഗവ.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കലാലയ മുറ്റത്തിന്റെ മൂന്നാമത് യോഗം ചേർന്നു

after post image
0

- Advertisement -

മുതിരേരി:പോരൂർ ഗവ.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കലാലയ മുറ്റത്തിന്റെ മൂന്നാമത് യോഗം ചേർന്നു.വിദ്യാലയത്തിന്റെയും നാടിന്റെയും പുരോഗതി ലക്ഷ്യമായി പ്രവർത്തിക്കുന്നതിന് പ്രവർത്തന പദ്ധതി തയ്യാറാക്കി.അതിനായി പൂർവ്വ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായം ഉറപ്പ് വരുത്തി മാനന്തവാടി-പുഞ്ചകടവ് വഴി കുളത്താട ഭാഗത്തേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ കാരണം നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ട്രിപ്പുകൾ പുനരാരംഭിക്കണം എന്നും ഈ റോഡ് എത്രയും വേഗത്തിൽ ഗതാഗത യോഗ്യം ആക്കുവാൻ അധികാരികളെ സമീപിക്കാനും യോഗം തീരുമാനിച്ചു.

പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സി.സി.ടി.വി സ്ഥാപിക്കുവാനും മറ്റു അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുവാനും യോഗം തീരുമാനിച്ചു.ചെയർമാൻ സുരേഷ് മലമൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ രമേശൻ ഏഴോക്കാരൻ,പി.ടി.എ വൈസ് പ്രസിഡന്റ് മാധവൻ,പി.ടി രവീന്ദ്രൻ,ടി.എം സുരേന്ദ്രൻ നമ്പൂതിരി, വി.കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ,വിനോദ്, ജോസ് കൈതമറ്റം,എസ്.എം.സി ചെയർമാൻ കെ.കെ.രാജൻ,എം.പി.ടി.എ പ്രസിഡന്റ് നിമിഷ എന്നിവർ സംസാരിച്ചു.ഷോബി ആന്റണി നന്ദി പറഞ്ഞു

Leave A Reply

Your email address will not be published.