Listen live radio

മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍

after post image
0

- Advertisement -

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കെ. മുരളീധരന്‍ എംപി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന കോടിയേരിയുടെ പരാമര്‍ശം പ്രത്യേക അജണ്ട മുന്നില്‍ വച്ചാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മന്ത്രിയുമായി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുയാണ് ലക്ഷ്യം. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയില്‍ ഇരിക്കേണ്ടെ അതാണ് കാര്യമെന്നും മുരളീധരന്‍. റിയാസിന് അധികാരം ലഭിക്കട്ടെ എന്നും അതിനു കോടിയേരി എന്തിന് വര്‍ഗീയത പറയുന്നു എന്നും മുരളീധരന്‍. പിണറായി മനസിലിരുപ്പ് കണ്ടാണ് കോടിയേരി പറയുന്നത്. ഇതു മുന്നില്‍ കണ്ടാണ് കോടിയേരി നിരന്തരം കോടിയേരി ന്യൂനപക്ഷ പരാമര്‍ശവുമായി രംഗത്തെത്തുന്നതെന്നും മുരളീധരന്‍.

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല എന്ന ആരോപണം ാവര്‍ത്തിച്ച്‌ കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വളമിടാനല്ല ഒറ്റപ്പെടുത്താനാണ് തന്റെ നിലപാട്. ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിനെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.