Listen live radio

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

ഇതു സംബന്ധിച്ച്‌ നാളത്തെ അവലോകന യോഗം തീരുമാനം കൈക്കൊള്ളും.

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതു ഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ യോഗം ചേരും. കെഎസ്‌ആര്‍ടിസിയില്‍ കയറുന്ന ആളുകളുടെ എണ്ണം കുറച്ചേക്കും. സ്വകാര്യ വാഹനങ്ങളുടെ യാത്രികരുടെ എണ്ണം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.