Listen live radio

ചൈനയെ പ്രകീര്‍ത്തിച്ച് വീണ്ടും എസ്.ആര്‍.പി; പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന് ബേബി

after post image
0

- Advertisement -

മടിക്കൈ (കാഞ്ഞങ്ങാട്): ലോക സാമ്പത്തികവളര്‍ച്ചയില്‍ 30 ശതമാനവും ചൈനയുടെ സംഭാവനയാണെന്നും കോവിഡ് കാലത്ത് 115 രാജ്യങ്ങള്‍ക്ക് പ്രതിരോധമരുന്നെത്തിച്ചത് അവരാണെന്നും സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വസ്തുതകള്‍ നിരത്തിയും ആ രാജ്യത്തിന്റെ നേട്ടത്തെ കൂടുതല്‍ വിശദീകരിച്ചും അദ്ദേഹം ‘ചൈന’വിഷയ വിവാദത്തിനു മറുപടി നല്‍കി. മടിക്കൈയില്‍ സി.പി.എം. കാസര്‍കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ്.ആര്‍.പി. വീണ്ടും ചൈനയെ ഉയര്‍ത്തിക്കാട്ടിയത്.

കോട്ടയം സമ്മേളനത്തില്‍ താന്‍ ചൈനയെ പ്രകീര്‍ത്തിച്ചെന്ന് പറഞ്ഞ് വലിയ വിവാദം നടക്കുകയാണ്. ഒരു രാജ്യത്തെയും പ്രകീര്‍ത്തിക്കാനല്ല, ലോകസ്ഥിതിഗതികള്‍ പഠിക്കാനാണിത് പറയുന്നത്. തന്നെ വിമര്‍ശിച്ച ആരും വസ്തുതകള്‍ പഠിക്കുന്നില്ല. ലോകത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള 70 ശതമാനം ഉത്പന്നങ്ങള്‍ നല്‍കുന്നത് ചൈനയാണ്. അതേസമയം ലോകത്തിന് 60 ശതമാനം ദാരിദ്ര്യം സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യന്‍ മാതൃക മാത്രമല്ല, നമുക്കുണ്ടായിട്ടുള്ളത്.

ക്യൂബയും ലാവോസും ഉത്തരകൊറിയയും വിയറ്റ്നാമും നമുക്ക് മാതൃകയാക്കാവുന്നതാണ്. 116 രാജ്യങ്ങളിലെ ദരിദ്രരുടെ കണക്കില്‍ 94-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ 101-ാം സ്ഥാനത്താണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശ്രദ്ധ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്. മതേതരരാജ്യത്തെ പ്രധാനമന്ത്രി ഹിന്ദുക്ഷേത്രം നിര്‍മിക്കാനാണ് മുന്‍കൈയെടുക്കുന്നത്. കോര്‍പ്പറേറ്റ് വര്‍ഗീയശക്തികളുടെ അമിതാധികാരവാഴ്ചയാണ് ഇന്ത്യയില്‍ നടക്കുന്നത് -അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.