Listen live radio

സെറിഫെഡ് നിയമനം: ‘കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന്’ ഹൈക്കോടതി

after post image
0

- Advertisement -

കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്‌സ് സൊസൈറ്റിയിലെ (സെറിഫെഡ് ) അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു. സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പട്ടുനൂൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സ്ഥാപിച്ച സ്ഥാപനം പൂട്ടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. തുടർന്ന് ജസ്റ്റീസ് നഗരേഷ് നടത്തിയ പരിശോധനയിലാണ് മുന്നൂറോളം പേരെ വിവിധ വർഷങ്ങളായി അനധികൃതമായി നിയമിച്ചതായി തിരിച്ചറിഞ്ഞത്. ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു നിയമനം. സർക്കാർ നാമനിർദേശം ചെയ്ത ഡയറക്ടർ അനുമതിയില്ലാതെ ജില്ലകൾ തോറും ഇത്രയും പേരെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഉത്തരവിലുണ്ട്.

മാത്രവുമല്ല സെറിഫെഡ് പൂട്ടാൻ തീരുമാനിച്ചതോടെ ഇതിൽ 271 ജീവനക്കാരെ സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് പുനർ വിന്യസിച്ചു. രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്നാണ് സിംഗിൾ ബെഞ്ചിൻറെ വിലയിരുത്തൽ. സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചത് ഈ അനധികൃത നിയമനമാണെന്നും കോടതി കണ്ടത്തി. അക്കൗണ്ടന്റ് ജനറൽ, ധനകാര്യവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം.

 

Leave A Reply

Your email address will not be published.