Listen live radio

കൊവിഡ് മുക്തരായാൽ മൂന്ന് മാസത്തിന് ശേഷം വാക്സീൻ, വ്യക്തത നൽകി ആരോഗ്യമന്ത്രാലയം

after post image
0

- Advertisement -

ദില്ലി: കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സീൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്‌സീൻ നൽകിയത്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്ന് നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,37,704 പേർക്കാണ്. 488 പേർ കൊവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ഇന്ന് 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

Leave A Reply

Your email address will not be published.