Listen live radio

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ തൊഴിലവസരങ്ങള്‍ യോഗ്യതകള്‍ അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച് എയര്‍ഫോഴ്‌സിന്റെ വെബിനാര്‍ ശ്രദ്ധേയമായി

after post image
0

- Advertisement -

ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ തൊഴിലവസരങ്ങള്‍ യോഗ്യതകള്‍ അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ച് എയര്‍ഫോഴ്‌സിന്റെ വെബിനാര്‍ ശ്രദ്ധേയമായി. നൈപുണ്യ ജോബ് ഫെയറിന്റെ ഭാഗമായി ജില്ലയിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചത്.

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഓണ്‍ലൈനായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കല്‍പ്പറ്റ മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ നടന്ന വെബിനാറില്‍ വിങ് കമാന്‍ഡര്‍ അരവിന്ദ് ദുബൈ നേതൃത്വത്ത്വം നല്‍കി. എയര്‍ ഫോഴ്‌സിലെ ജോലി സാധ്യതകളും എങ്ങനെ പ്രവേശനം നേടാം എന്നതൊക്കെ യുവ തലമുറകളുമായി പങ്ക് വെക്കുക എന്നതായിരുന്നു വെബിനാറിന്റെ ലക്ഷ്യം.

തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ എയര്‍ ഫോഴ്‌സ് അധികൃതര്‍ ജില്ലാ കളക്ടര്‍ എ.ഗീതയുമായി സംവദിച്ചു. ജില്ലയില്‍ ആദിവാസി മേഖലയിലെ കുട്ടികളെകുടി ഉള്‍പെട്ടുത്തി എയര്‍ ഫോഴ്‌സിന്റെ തൊഴില്‍ സാധ്യതകളും , വിദ്യാഭ്യാസരീതിയും വിശദീകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് നേരിട്ട് നല്‍കണമെന്ന് ജില്ല കളക്ടര്‍ എയര്‍ ഫോഴ്‌സ് അധികൃതരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തണമെന്നും, ഫിസിക്‌സ് , കെമിസിട്രി ,മാത്തമറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ശ്രദ്ധ നല്‍കണമെന്നും വിദ്യാഭ്യാസ കോഡിനേറ്റര്‍മാരൊട് ജില്ലാ കളക്ടര്‍ എ.ഗീത നിര്‍ദ്ദേശിച്ചു.

എയര്‍ ഫോഴ്‌സ് കമാന്‍ഡിങ് ഓഫീസര്‍ 14 എയര്‍ മാന്‍ സെലക്ഷന്‍ സെന്റര്‍ കൊച്ചി വിങ് കമാന്‍ഡര്‍ ആനന്ദ് ദൂബൈ, എസ്.ജി.റ്റി ലാലന്‍ കുമാര്‍, എസ്.ജി.റ്റി അരവിന്ദ് ചൗഹാന്‍, സി.പി.എല്‍ മാരായ സുരേന്ദ്ര സിങ്, പി.കെ.ഷെറിന്‍, ജില്ലാ സ്‌കില്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആലിക്കോായ , ജില്ലാ വിദ്യാഭ്യാസ കോഡിനേറ്റര്‍മാര്‍ സി.വി നാസര്‍ ,ടി.പി ബാലകൃഷ്ണന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ കെ.പ്രസന്ന എന്നിവര്‍ പങ്കെടുത്തു. നൈപുണ്യ ജോബ് ഫെയര്‍ തുടര്‍ന്നും വരും മാസങ്ങളില്‍ നടത്തുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.