Listen live radio

റോഡ് അറ്റകുറ്റപ്പണി; പാൽച്ചുരം വഴി ചരക്കുലോറികളുടെ ഗതാഗതം നിരോധിച്ചു

after post image
0

- Advertisement -

തലപ്പുഴ: ബോയ്സ് ടൗൺ – പാൽച്ചുരം റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ പാൽച്ചുരം വഴിയുള്ള ചരക്ക് ലോറികളുടെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേളകം പോലീസ് അറിയിച്ചു. റോഡ് പണി പൂർത്തീകരിക്കുന്നതുവരെയാണ് നിരോധനം. ചുരത്തിൽ ദിനംപ്രതി ചരക്കുവാഹനങ്ങൾ കുടുങ്ങുന്നതിനാൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് റോഡ് പണി പൂർത്തിയാകും വരെ നിരോധനമേർപ്പെടുത്തിയത്‌. ചെങ്കൽ ലോറികളടക്കം എല്ലാത്തരം ചരക്കുവാഹനങ്ങൾക്കുമാണ് നിരോധനം. ചരക്ക് വാഹനങ്ങൾ പേര്യ ചുരം വഴി പോകണം.

Leave A Reply

Your email address will not be published.