Listen live radio

‘കേരളത്തിൽ ഒമിക്രോൺ തരംഗം’; കൊവിഡിൽ 94% ഒമിക്രോണും 6% ഡെൽറ്റ വകഭേദവുമെന്ന് ആരോഗ്യമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരംഗം ഒമിക്രോൺ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് കേസുകളിൽ 94 ശതമാനം ഒമിക്രോൺ കേസുകളും 6 ശതമാനം ഡെൽറ്റ വകഭേദവുമെന്ന് പരിശോധനയിൽ വ്യക്തമായതായി മന്ത്രി പറഞ്ഞു. ഐസിയു ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. വെൻറിലേറ്ററിലും കുറവുണ്ടായി. കൊവിഡ് വാർ റൂം പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെൽ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഒമിക്രോണിൻറെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോഗികളിൽ 96.4 ശതമാനം വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളർച്ച അനുഭവപ്പെട്ടാൽ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്‌ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.