Listen live radio

ഇന്ധന വില വർധിച്ചേക്കും; ലിറ്ററിന് 2 രൂപ എക്സൈസ് ഡ്യൂട്ടി കൂട്ടി… കുട വില കൂടും, മൊബൈലിന് കുറയും

after post image
0

- Advertisement -

ന്യൂഡൽഹി: ബ്ലെൻഡ് ചെയ്യാത്ത ഇന്ധനങ്ങൾക്ക് എക്സൈസ് നികുതി വർധിപ്പിക്കാൻ ബജറ്റിൽ നിർദേശം. ബ്ലെൻഡഡ് ഇന്ധനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പരിസ്ഥിതിക്ക് വലിയ തോതിൽ കോട്ടമുണ്ടാക്കാത്തതാണ് ബ്ലെൻഡഡ് ഇന്ധനം. ഇതിന്റെ ഉപയോഗം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അല്ലാത്തവയ്ക്കാണ് ലിറ്ററിന് രണ്ടു രൂപ നികുതി കൂട്ടിയിരിക്കുന്നത്. ഈ വർഷം ഒക്ടോബർ ഒന്ന് മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. എഥനോൾ ചേർത്ത ഇന്ധനമാണ് ബ്ലെൻഡ് ചെയ്തത്. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇത്തരം ഇന്ധനത്തിന്റെ ഉപയോഗം കൂട്ടാനാണ് തീരുമാനം. ബ്ലെൻഡ് ചെയ്യാത്ത ഇന്ധനം ക്രൂഡ് ഇറക്കുമതിയുടെ ചെലവ് കൂട്ടാൻ കാരണമാണ്.

അതേസമയം, മൊബൈൽ ഫോൺ, വജ്രാഭരണങ്ങൾ എന്നിവയുടെ വില കുറയും. ഡയമണ്ടുകലുടെ നികുകി 5 ശതമാനമാക്കി കുറയ്ക്കും. ഇമിറ്റേഷൻ ആഭരണങ്ങളുടെ കസ്റ്റം നികുതിയും കുറയ്ക്കും. സോഡിയം സൈനേഡിന്റെ നികുതി വർധിപ്പിച്ചു. കുടകളുടെ നികുതിയിൽ 20 ശതമാനം വർധന വരുത്തിയതിനാൽ കുടയ്ക്ക് വില കൂടും.

ആദായ നികുതി ഘടനയിൽ കാര്യമായ മാറ്റം ബജറ്റിൽ നിർദേശിച്ചിട്ടില്ല. തെറ്റുകൾ തിരുത്തി നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് രണ്ട് വർഷത്തെ സമയം അനുവദിക്കും. അധിക നികുതി നൽകി മാറ്റങ്ങളോടെ റിട്ടേൺ ഫയൽ ചെയ്യാം. ആദായ നികുതി നിരക്കിൽ മാറ്റമില്ലെങ്കിലും ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ഏർപ്പെടുത്തി. സഹകരണ സർച്ചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറച്ചു. ഇ-പാസ്പോർട്ട് വരുന്ന സാമ്ബത്തിക വർഷം നടപ്പാക്കും. ചിപ്പ് ഘടിപ്പിച്ച് പുത്തൻ സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ചുള്ളതാകും ഇ-പാസ്പോർട്ട്.

ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ചു. വരുന്ന സാമ്ബത്തിക വർഷം ആർബിഐ ഡിജിറ്റൽ കറൻസി വിതരണം ആരംഭിക്കും. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഡിജിറ്റൽ കറൻസി ഇറക്കുക. സർക്കാരിന്റെ മൂലധന ചെലവ് വർധിപ്പിച്ചു. 34 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. 7.5 ലക്ഷം കോടി രൂപയായിട്ടാണ് ഉയർത്തിയത്. ചെറുകിട സംരംഭങ്ങൾക്ക് നൽകുന്ന അടിയന്തര വായ്പാ പദ്ധതിയുടെ കാലാവധി അടുത്ത വർഷം മാർച്ച് വരെയാണ് നീട്ടി.

ഭൂമി രജിസ്ട്രേഷന് വേണ്ടി ഒരു രാജ്യം ഒരു രജിസ്ട്രേഷൻ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 2022ലെ ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപയാണ്. ജിഎസ്ടി നടപ്പാക്കിയ ശേഷം ഇത്രയും ഉയർന്ന വരുമാനം ആദ്യമാണ്. കാർഷിക മേഖലയിൽ 2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കാൻ തീരുമാനിച്ചു. രാസവള രഹിത കൃഷി പ്രോൽസാഹിപ്പിക്കും. ജല ജീവൻ പദ്ധതിക്ക് 60000 കോടി രൂപ വകയിരുത്തി. കർഷകരെ സഹായിക്കാൻ കിസാൻ ഡ്രോണുകൾ ഉപയോഗിക്കും.

Leave A Reply

Your email address will not be published.