Listen live radio

ബൈപാസ് റോഡ്​ നിര്‍മാണം വേഗത്തിലാക്കും

after post image
0

- Advertisement -

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നാലുവരി പാതയുടെ ഭാഗമായി മട്ടന്നൂരില്‍ തലശ്ശേരി റോഡില്‍ നിര്‍മിക്കുന്ന ബൈപാസ്​ റോഡിന്റെ പ്രവൃത്തി സംബന്ധിച്ച യോഗം ചേര്‍ന്നു. കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റോഡ് കടന്നുപോകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതിനായി പ്രഖ്യാപിച്ച നാലുവരിപ്പാതയുടെ ഭാഗമായുള്ളതാണ് ബൈപാസ്​. പരാതികള്‍ക്ക് ഇടയില്ലാത്ത രീതിയില്‍ പെെട്ടന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു.മട്ടന്നൂര്‍ -തലശ്ശേരി റോഡില്‍ കനാലിന് ഇരുവശത്തുമുള്ള റോഡുകള്‍ 12 മീറ്റര്‍ വീതം വികസിപ്പിച്ചാണ് ബൈപാസ്​ റോഡായി മാറ്റുന്നത്. നിലവില്‍ കനാലിന്റെ വലതു വശത്തുള്ള റോഡ് വിമാനത്താവളത്തിലേക്കുള്ള സ്പാസ്​ റോഡായി ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ വീതിക്കുറവും റോഡിന്​ നടുവിലെ ചെറിയ പാലവും കാരണം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാന്‍ കഴിയൂ.

 

തലശ്ശേരി റോഡില്‍നിന്ന്​ 300 മീറ്റര്‍ അകലെ കനാല്‍ റോഡുകള്‍ ഒന്നായിട്ട് സമീപത്തെ പറമ്ബിലൂടെ കല്ലേരിക്കര എല്‍.പി സ്‌കൂളിന് സമീപത്ത് മെയിന്‍ റോഡിലേക്ക് കയറുന്ന തരത്തിലും നിലവിലുള്ള ബൈപാസ് റോഡ്​ എന്ന നിലയിലും രണ്ട് നിര്‍ദേശങ്ങളാണുള്ളത്​. നിലവിലുള്ള ബൈപാസ്​ വികസിപ്പിക്കുമ്ബോള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീടുകളും സ്വകാര്യ വ്യക്തികളുടെ കൂടുതല്‍ സ്ഥലവുമുള്‍പ്പെടെ ഏറ്റെടുക്കേണ്ടിവരും. രണ്ടാമത്തെ നിര്‍ദേശത്തില്‍ വീടോ മറ്റോ ഏറ്റെടുക്കേണ്ട സാഹചര്യമില്ല എന്നതിനാല്‍ ഇതിനാണ് പ്രാധാന്യം നല്‍കാന്‍ സാധ്യത. പെരിങ്ങത്തൂര്‍- കൂത്തുപറമ്ബ് റോഡ്, വയനാട്- പേരാവൂര്‍- ശിവപുരം റോഡ് എന്നീ ഭാഗങ്ങളില്‍നിന്നും വിമാനത്താവളത്തിലേക്ക് വരുന്ന യാത്രികര്‍ മട്ടന്നൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ ബൈപാസ്​ വഴിയാകും പോവുക.

 

വയനാട് -പേരാവൂര്‍- ശിവപുരം റോഡ് എതിര്‍വശത്തെ കനാല്‍ റോഡ് വഴിയാണ് ബൈപാസില്‍ എത്തുക. കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിന്ദു, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. നഗരസഭ ചെയര്‍പേഴ്‌സന്‍ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.