Listen live radio

എയ്​ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൈമറി അധ്യാപകര്‍ക്ക് ശമ്ബളം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ അധ്യാപകര്‍ ഗൂഡല്ലൂര്‍ എ.ഇ.ഒ ഓഫിസില്‍ സമരം നടത്തി

after post image
0

- Advertisement -

ഗൂഡല്ലൂര്‍: എയ്​ഡഡ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൈമറി അധ്യാപകര്‍ക്ക് ശമ്ബളം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ അധ്യാപകര്‍ ഗൂഡല്ലൂര്‍ എ.ഇ.ഒ ഓഫിസില്‍ സമരം നടത്തി.ഗൂഡല്ലൂര്‍ താലൂക്കില്‍പെട്ട മഞ്ജുശ്രീ, മഹാവീര്‍, ന്യൂലാന്‍ഡ് എന്നീ മേഖലകളിലെ എയ്​ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന വനിത അധ്യാപകരടക്കം12 പേര്‍ക്കാണ് മാസശമ്ബളം തടഞ്ഞു വെച്ചിരിക്കുന്നത്.

ഒരു മുന്നറിയിപ്പും നല്‍കാതെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടി എന്ന് തമിഴ്​നാട് പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്‍ ആരോപിച്ചു. മാസശമ്ബളം കൃത്യമായി വിതരണം ചെയ്യുക, കാരണമില്ലാതെ വേതനം തടഞ്ഞുവെക്കുന്ന അധികൃതരുടെ നടപടി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഫെഡറേഷന്‍ ഭാരവാഹികളും സമരത്തിന് പിന്തുണ നല്‍കി സംസാരിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് ഗൂഡല്ലൂര്‍ വിദ്യാഭ്യാസ വകുപ്പ് അധികാരിയുടെ കാര്യാലയത്തിനകത്ത് സമരം തുടരുന്നത്. ബന്ധപ്പെട്ട അധികൃതര്‍ വന്ന് ശമ്ബളംനല്‍കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാതെ അധ്യാപകര്‍ പിന്മാറില്ല എന്നാണ് അധ്യാപകരുടെ നിലപാട്.

Leave A Reply

Your email address will not be published.