Listen live radio

എൽ ഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക

after post image
0

- Advertisement -

മാനന്തവാടി: കേന്ദ്ര ബജറ്റിൽ എഐവൈഎഫ് പ്രതിഷേധം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതീകാത്മകമായി കേന്ദ്ര ബഡ്ജറ്റ് കത്തിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി മണ്ഡലം സെക്രട്ടറി നിഖിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള ഒരു പാക്കേജ് ആയി മാറി കേന്ദ്രബജറ്റ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നും രാജ്യത്തിന് അഭിമാനവുമായLIC യെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങൾ തൊഴിലില്ലാതെ അലയുമ്പോൾ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കാര്യമായ ഒരു നിർദ്ദേശവും ബജറ്റിലില്ല എന്നതും ഖേദകരമാണ്. അടിസ്ഥാന മേഖലയുടെ പുരോഗതിക്ക് ഉതകുന്ന നിർദ്ദേശങ്ങൾ ബജറ്റിലില്ല.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജേഷ് കെ ബി അധ്യക്ഷത വഹിച്ചു. അജ്മൽ ഷെയ്ഖ്, ബിനോയ്, അലക്സ് ജോസ്, ജ്യോതിഷ് വി, നൗഷാദ്, റെജി തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.