Listen live radio

വെള്ളമുണ്ട പെരിങ്കുളത്ത് പുതിയ കോറി: മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷം, ലീഗ് പ്രസിഡന്റിന്റെ കാറിന്റെ ചില്ല് തകര്‍ത്തു

after post image
0

- Advertisement -

വെള്ളമുണ്ട:പഞ്ചായത്തിലെ ബാണാസുര മലയോട് ചേര്‍ന്ന പെരുങ്കുളത്ത് പുതുതായി ക്വാറി തുടങ്ങുന്നതിന് വേണ്ടി മുസ്ലിം ലീഗ്പ്രാദേശിക പ്രവര്‍ത്തകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം കോറിക്കായി റോഡ്‌നിര്‍മാണം നടത്തി ജലസ്രോതസ്സ് തടസ്സപ്പെടുത്തിയ പ്രദേശം സന്ദര്‍ശിച്ച പഞ്ചായത്ത് ലീഗ് ഭാരവാഹികളെ പ്രാദേശിക പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നടക്കുന്ന അനധിക്യത നിര്‍മ്മാണ പ്രവൃത്തിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വെള്ളമുണ്ട പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി നിലപാടിനെതിരെയാണ് പുളിഞ്ഞാല്‍ പ്രദേശത്തെ ലീഗ് പ്രവര്‍ത്തകരില്‍ ചിലര്‍ രംഗത്തിറങ്ങിയത്.

ഞായറാഴ്ച് രാവിലെ വിവാദ ക്വാറി പ്രദേശം സന്ദര്‍ശിക്കാനെത്തിയ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളെ പുളിഞ്ഞാലില്‍ പ്രാദേശിക ലീഗ്പ്രവര്‍ത്തകരും ക്വാറി ഉടമയുടെ ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞു.. ക്വാറിക്കെതിരെയുള്ള നീക്കം ഉപേക്ഷിക്കണമെന്ന പ്രാദേശിക പ്രവര്‍ത്തകരുടെ ആവശ്യം പഞ്ചായത്ത് ഭാരവാഹികള്‍ തള്ളിയതോടെ നേതാക്കളെ തടഞ്ഞ് വെക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന്റെ ചില്ല് തകര്‍ക്കുകയും പരസ്യമായ വെല്ലുവിളികളുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ചില്ല് തകര്‍ക്കുന്നതിനിടയില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇടതു നേതാക്കളുടെ ഒത്താശയോടെയുള്ളഅനധികൃത ക്വാറിക്ക് വേണ്ടി ലീഗിന്റെ മുന്‍ ഭാരവാഹിയുടെ നേതൃത്വത്തിലാണ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയതെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ക്വാറിക്ക് വേണ്ടി വന്‍ തോതില്‍ പ്രദേശത്ത് പണം ഇടപാട് നടക്കുന്നതായും സൂചനയുണ്ട്.പ്രദേശത്തെ ആരാധനാലയങ്ങള്‍ വഴിയും രാഷ്ട്രീയപാര്‍ട്ടികള്‍ വഴിയുമാണ് കോറിമാഫിയ സ്വാധീനം ഉറപ്പിക്കുന്നത്.

Leave A Reply

Your email address will not be published.