Listen live radio

മാനന്തവാടി നഗരസഭയിൽ ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: ജൈവവൈവിധ്യം സംരക്ഷിക്കുക, വംശനാഷ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണം, പ്രാദേശികമായി ജീവജാലങ്ങളുടെ സംരക്ഷണം, കുട്ടികളിലും, പൊതുജനങ്ങളിലും ജൈവ വൈവിധ്യ സംരക്ഷണാവബോധം ഉണ്ടാക്കുക, വിദ്യാർത്ഥികളിൽ ജൈവവൈവിധ്യാധിഷ്ഠിത വിജ്ഞാപനം പ്രദാനം ചെയ്യുക തുടങ്ങിയവയാണ് ജൈവ പാർക്കിൻ്റെ ലക്ഷ്യം, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ നൽകുന്ന 5 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. പഴശ്ശി ഇക്കോ ടൂറിസം റൂറൽ ഡെവലപ്മെൻ്റ് സൊസൈറ്റിയാണ് ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി. മാനന്തവാടി നഗരസഭ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിനോട് ചേർന്നാണ് ഉദ്യാനം തുടങ്ങുന്നത്. ശ്മശാനം പുഷ്പാലകൃതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി നഗരസഭയും,ജില്ലാ ജൈവ വൈവിധ്യ ബോർഡും സംയുക്തമായി ചൂട്ടക്കടവിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്ക് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ മുഖ്യ പ്രഭാഷണം നടത്തി. പി.വി.ജോർജ്ജ്, മാർഗരറ്റ് തോമസ്, വിപിൻ വേണുഗോപാൽ, ജില്ലാ ബയോഡൈവേഴ്സിറ്റി കമ്മിറ്റി അംഗം ടി.സി. ജോസ്, മാനന്തവാടി നഗരസഭ ബി.എം.സി. കൺവീനർ കെ.ജെ.ജോസ് മാസ്റ്റർ, ജൈവവ വൈവിധ്യ ബോർഡ് വയനാട് ജില്ലാ കോ.ഓർഡിനേറ്റർ ശ്രീരാജ് പി.ആർ ശാരദ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.