Listen live radio

ഫോറസ്ട്രി ട്രെയനിങ്ങിലുള്ള ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ

after post image
0

- Advertisement -

മാനന്തവാടി: ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ആറ് മാസത്തെ ഫോറസട്രി പരിശീലനം പതിവിന് വിവരിതമായി പോലിസ് ട്രെയിനിങ് സെൻ്ററുകളിൽ ഉൾപ്പെടെ നടന്ന് വരികയാണ്. സാധാരണ എസ്എഫ്ടിഐ വാളയാർ, അരിപ്പ എന്നിവിടങ്ങളിലാണ് പരിശീലനം നടന്നിരുന്നത്. പരീശീലനത്തിലുള്ളവർക്ക് ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും അവധി അനുവദിക്കറുണ്ട്. പോലിസ് ട്രെയിനിങ്ങ് സെൻ്ററുകളിൽ പരിശിലനത്തിൽ ഏർപ്പെടുന്നതിനാൽ വളരെ അത്യവശ്യ കാര്യങ്ങൾ പോലും അവധി അനുവദിക്കാത്ത സാഹജര്യമാണ് നിലനിൽക്കുന്നത്.

ഇത് പരിശിലനാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുയാണ്.പലരും കുടുംബവും കുട്ടികളും അസുഖബാധിതരായ മാതാപിതാക്കളും പ്രാരാബദങ്ങളും ഉള്ളവരുമാണ്. ഇത് കൊണ്ട് തന്നെ കുടുംബ കാര്യങ്ങൾ ട്രെയിനിങ്ങിനിടെ കൊണ്ടു പോകുവാൻ കഴിയത്ത സാഹജചര്യമാണ്. മുൻകാലങ്ങളിൽ ഫോറസ്റ്റ് ട്രെയിനിങ്ങ് പോലിസ് ട്രെയിനിങ്ങ് പോലെ എൻട്രി ലെവൽ ട്രെയിനിങ്ങിന് പകരം ഇൻ സർവിസ് ട്രെയിനിങ്ങ് അയാണ് പരിഗണിക്കാറുള്ളത്.

അത്തരത്തിൽ പരിഗണിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥർക്ക് കുടുംബകാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയുമായിരുന്നു. നിലവിൽ നടക്കുന്ന ട്രെയിനിങ്ങും അത്തരത്തിൽ പരിഗണിച്ച് മാസത്തിൽ രണ്ട്, നാല് ശനി, ഞായർ ദിവസങ്ങളിൽ അവധി ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ വയനാട് ജില്ലാ സെക്രട്ടറി ജി.എൻ റെജിമോൻ അഡിഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഐഎച്ച്ആർഡി )ക്ക് നിവേദനം നൽകി.ഒരു വർഷം മുതൽ പത്ത് വർഷം വരെ സർവിസുള്ളവരാണ് ട്രെയിനിങ്ങിൽ പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.