Listen live radio

തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങ് പനി, ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തി

after post image
0

- Advertisement -

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങ് പനി റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ, വനം വകുപ്പിലെ ഫീൽഡ് ജീവനക്കാർക്കും, വാച്ചർമാർക്കും, ഇ ഡി സി ഗൈഡ്മാർക്കും,കുരങ്ങ് പനിയെക്കുറിച്ചുള്ള ബോധവൽക്കരണവും മരുന്ന് വിതരണവും നടത്തി.തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യ സ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിന്ദ്രൻ അധ്യക്ഷത വഹിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ . രവീന്ദ്രൻ ക്ലാസ് എടുത്തു. ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ അബ്ദുൾ ഗഫൂർ, ജെഎച്ച്ഐ രമഷ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.