Listen live radio

ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു 

after post image
0

- Advertisement -

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപന ത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി എ ഷാജികുമാർ അധ്യക്ഷനായിരുന്നു. ട്രൈബൽ ഡെവലപ്മെൻറ് സ്പെഷലിസ്റ്റ് എ യോഹന്നാൻ, കേരള വാട്ടർ അതോറിറ്റി പ്രതിനിധി ബിനീഷ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ടീം ലീഡർ മെൽഹാ മാണി, ജലനിധി വാട്ടർ അതോറിറ്റി പ്രതിനിധികളും, പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു

Leave A Reply

Your email address will not be published.