Listen live radio

ഹിജാബ് വിവാദം അക്രമത്തിലേക്ക്: കർണാടകയിൽ രണ്ടിടത്ത് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, പൊലീസ് ലാത്തിവീശി

after post image
0

- Advertisement -

ബെംഗളൂരു: ഹിജാബ് വിവാദം സംഘർഷങ്ങളിലേക്ക് നീങ്ങുന്നു. കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു.

തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെയാണ് കല്ലേറിൽ സ്ത്രീക്ക് പരിക്കേറ്റത്. ഇതേസമയം തന്നെ കർണാടകയിലെ ദാവൻഗരയിലും സംഘർഷം നടന്നു. നാഗരാജ് എന്നയാളെ ഒരു സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് ലാത്തിവീശി. നാഗരാജും ദിലീപും ഹിജാബ് നിരോധനത്തെ അനുകൂലിച്ചിരുന്നു.

നിസ്‌കാര സൗകര്യം ഒരുക്കിയതിന് മംഗ്ലൂരുവിലെ സർക്കാർ സ്‌കൂളിനെതിരെ നടപടിക്കൊരുങ്ങി കർണാടക വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ പ്രിൻസിപ്പലിനോട് വിശദീകരണം തേടി. മംഗ്ലൂരു കഡബ സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ നിസ്‌കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച നമസ്‌കാരത്തിനായി ഒഴിവുള്ള ക്ലാസിൽ സൗകര്യം നൽകിയതാണെന്ന് സ്‌കൂൾ അധികൃതർ വിശദീകരിച്ചു. വർഷങ്ങളായി മുസ്ലീം വിദ്യാർത്ഥികൾക്ക് ഈ സൗകര്യം നൽകാറുണ്ടെന്നും ഇതിൻറെ പേരിൽ ക്ലാസുകൾ തടസ്സപെട്ടിട്ടില്ലെന്നും അധികൃതർ ചൂണ്ടികാട്ടി. ജില്ലാ വിദ്യാഭ്യാസ വകുപ്പിൻറെ അനുമതിയില്ലാതെയാണ് നിസ്‌കാര സൗകര്യം ഒരുക്കിയതെന്നും അനാവശ്യ നീക്കമെന്നുമാണ് വിദ്യാഭാസ വകുപ്പിൻറെ നിലപാട്.

 

Leave A Reply

Your email address will not be published.