Listen live radio

തലവേദനയായി മല കയറ്റം; ബാബുവിന് കിട്ടിയ ഇളവ് വേറെ ആര്‍ക്കും കിട്ടില്ല, ഇനി മല കയറിയാല്‍ കേസ്

after post image
0

- Advertisement -

തിരുവനന്തപുരം: ബാബുവിന് കിട്ടിയ ഇളവ് ഇനി ആർക്കും അനുവദിക്കില്ലെന്നും കർശനമായ നടപടി ഉണ്ടാകുമെന്നും വനം-റവന്യൂ മന്ത്രിമാര്‍. മലമ്പുഴ ചെറാട് മലയിൽ വീണ്ടും ആൾ കയറിയ സാഹചര്യം ഉന്നത തല യോഗം ചേരുന്ന ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി മറ്റാരെങ്കിലും മല കയറാൻ കാരണമാവുന്നുണ്ടെങ്കിൽ ആ സംരക്ഷണം ആവശ്യമില്ലെന്ന് ബാബുവിന്റെ അമ്മ പറഞ്ഞു. മലയിൽ കയറാൻ കൃത്യമായ നിബന്ധനകൾ ഉണ്ടാക്കുമെന്നും അനധികൃതമായി മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബാബുവിന് കിട്ടിയ ഇളവ് ഇനിയാർക്കും ലഭ്യമാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.

ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കിൽ പോലും പ്രത്യേക ഇളവ് നൽകുകയായിരുന്നു. കൂടുതൽ പേർ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തും. കൂടുതൽ ആര്‍ആര്‍ടിമാരെ നിയോഗിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവമുള്ള വിഷയമാണെന്നും കെ രാജന്‍ പ്രതികരിച്ചു. വിഷയം സമഗ്രമായി കളക്ടർ  പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കും.സാഹസിക യാത്രകൾ സർക്കാർ തടയില്ല. പക്ഷെ, ഇത്തരം സംഭവങ്ങൾ പരിശോധിക്കാതെ വെറുതെ വിടില്ല. കൂടുതൽ യോഗങ്ങൾ ചേരും. കൂടുതൽ നിയന്ത്രണം ആവശ്യമെങ്കിൽ ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു.

ബാബു കേസ് – ഫയർ ഫോഴ്സിൽ നിന്ന് പ്രചരിച്ച ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തിലും കെ രാജൻ പ്രതികരിച്ചു. വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃത്യതയുള്ള ഇടപെടലാണ് നടന്നത്. ഫയർ ഫോഴ്സിന് പ്രത്യേകമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ എന്നത് വേണമെങ്കിൽ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ഓണ്‍ലൈനായി ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍, പൊലീസ്, വനം , ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അപകടകരമായ മലനിരകളില്‍ ആളുകയറുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചർച്ചയായി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

Leave A Reply

Your email address will not be published.