Listen live radio

മാർച്ച് 28, 29 ന് പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് മാനന്തവാടി താലൂക്കിനെ പൂർണമായും ഒഴിവാക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

after post image
0

- Advertisement -

മാനന്തവാടി: മാർച്ച് 28, 29 ന് പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് മാനന്തവാടി താലൂക്കിനെ പൂർണമായും ഒഴിവാക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു, വയനാട്ടിലെ പ്രധാന ഉത്സവമായ ശ്രീ വള്ളിയൂർ ഭഗവതീ ക്ഷേത്ര ഉത്സവത്തിൻ്റെ പ്രധാന ദിവസങ്ങൾ 28 ഉം 29 ന് രാവിലെയുമാണ്.

ഉത്സവം കഴിഞ്ഞ് ജനങ്ങൾക്ക് തങ്ങളുടെ വീടുകളിലേക്ക് എത്താനുള്ള സൗകര്യവും കണക്കിലെടുക്കണം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്താൻ സാധിക്കാതെ പോയ ഉത്സവം ഇത്തവണ ഭംഗിയാക്കാൻ പണിമുടക്കിൽ നിന്ന് താലൂക്കിനെ എങ്കിലും ഒഴിവാക്കിയെ പറ്റൂ. നാനാതുറകളിലുള്ള ജനങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണിത്, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടരി പി വി മഹേഷ്, ട്രഷറർ എൻ പി ഷിബി, വൈസ് പ്രസിഡൻറുമാരായ എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, സി.കെ സുജിത്, കെ എക്സ് ജോർജ്, ഇ.എ നാസിർ, ജോൺസൺ ജോൺ,ശിഹാബ്, ഷാനു എന്നിവർ പ്രസംഗിച്ചു,,

Leave A Reply

Your email address will not be published.