Listen live radio

ജി23 വിഭാ​ഗത്തെ പിന്തുണയ്ക്കുന്നു, രാഹുൽ ഉത്തരവാദിത്തമേറ്റെടുത്തില്ലെങ്കിൽ വേറെ ആൾ വരണം: പിജെ കുര്യൻ

after post image
0

- Advertisement -

ദില്ലി: കോൺ​ഗ്രസ് പാ‍ർട്ടിയിൽ വിമതശബ്ദം ഉയ‍‍ർത്തി നേതൃത്വത്തിനെതിരെ കലാപം നടത്തുന്ന ​ഗ്രൂപ്പ് 23-ൻ്റെ നിലപാടുകളെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ.കുര്യൻ. പാ‍ർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണം രാഹുൽ ​ഗാന്ധിക്ക് ആ പദവിയേറ്റെടുക്കാൻ പറ്റുന്നില്ലെങ്കിൽ വേറെ ആളെ നോക്കണം. കെ.സി.വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വം നൽകുന്ന നിർദേശ‍മാണ്. അത് പാളുന്നതിൻ്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും കുര്യൻ പറഞ്ഞു.

പി.ജെ.കുര്യൻ്റെ വാക്കുകൾ – 
പാ‍ർട്ടിയെ ശക്തിപ്പെടുത്തണം എന്ന വികാരത്തെ തുട‍ർന്നാണ് ജി23-ക്കൊപ്പം നിലനിൽക്കുന്നത്. പാ‍ർട്ടിയിൽ മാറ്റം വേണം ശക്തിപ്പെടണം. ജി23 എഴുത്തിയ കത്തിൽ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു. എന്നാൽ നേതൃത്വത്തിൽ നിന്നും ​ഗാന്ധികുടുംബത്തെ മാറ്റണം എന്ന് ആവശ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകാൻ പോലും അദ്ദേഹത്തിന് ആയില്ല. രാഹുൽ ​ഗാന്ധി നിലവിൽ എംപിയാണ്. പാ‍ർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു. അദ്ദേഹത്തിന് പാ‍ർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും അതേറ്റെടുക്കണം.

കെസി വേണു​ഗോപാൽ നടപ്പാക്കുന്നത് പാ‍ർട്ടി നേതൃത്വം നൽകുന്ന നി‍ർദേശമാണ്. കെ.സി വേണു​ഗോപാലിനെ സെക്രട്ടറിയാക്കിയത് നേതൃത്വമാണ്. നേതൃത്വം കൊടുക്കുന്ന നി‍ർദേശമാണ് അദ്ദേഹം നടപ്പാക്കിയത്. അതൊക്കെ പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണ്. ഇന്ന് ജി23 വിളിച്ച യോ​ഗത്തിൽ ഞാൻ പങ്കെ‌ടുക്കുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളാണ് അവിടെ ഉണ്ടാവുന്നതെങ്കിൽ അതിനെ പിന്തുണയ്ക്കും.

Leave A Reply

Your email address will not be published.