Listen live radio

കേരള ബാങ്കിന് മുന്നിൽ ധർണ നടത്തും: കേരളാ ഫാർമേഴ്സ് അസോസിയേഷൻ

after post image
0

- Advertisement -

മാനന്തവാടി: ജപ്തി നടപടികൾക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളാ ഫാർമേഴ്സ് അസോസിയേഷൻ മാർച്ച് 24 ന് മാനന്തവാടി പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ കേരളാ ബാങ്കിനു മുമ്പിൽ ധർണ്ണ നടത്തും. കേരള ഫാർമേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ചേർന്ന മീറ്റിങ്ങിൽ അസോസിയേഷൻ ചെയർമാൻ സുനിൽ മഠത്തിൽ, വൈസ് ചെയർമാൻ മോളത്ത് പൗലോസ്, സെകട്ടറി മാത്യു പനവല്ലി, ജോയിന്റ് സെക്രട്ടറിമാർ മിനി അമ്പലവയൽ, അലിയാ കമ്മോം, ട്രഷറർ സക്കറിയാ കൊടുങ്ങല്ലൂർ, പിആർഒ കെ.എം. ഷിനോജ് എന്നിവരെ തിരഞ്ഞെടുത്തു.

10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. ചെയർമാൻ സുനിൽ മഠത്തിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പൗലോസ് മോളത്ത്, പോൾ തലച്ചിറ, ജൂബിനിസാർ, കുര്യൻ മൊതക്കര, രാജൻ പനവല്ലി, മിനി അമ്പലവയൽ, മാത്യ പനവല്ലി, ആലിയ കമ്മാം, കെ.എം. ഷിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.