Listen live radio

വൈത്തിരി താലൂക്കിലെ മുഴുവൻ റവന്യൂ ജീവനക്കാർ ഖാദി വസ്ത്രം ധരിച്ചു ഓഫീസിൽ ഹാജരായി

after post image
0

- Advertisement -

ഖാദി വ്യവസായത്തെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് വൈത്തിരി താലൂക്കിലെ മുഴുവൻ റവന്യൂജീവനക്കാർ ഖാദി വസ്ത്രം ധരിച്ചു ഓഫീസിൽ ഹാജരായി. തുടർന്ന് വൈത്തിരി താലൂക്കിലെ ജീവനക്കാർ സ്വരൂപിച്ചു നൽകിയ ചികിത്സാ ധനസഹായം ബഹു. വൈത്തിരി തഹസിൽദാർ ശിവദാസൻ.എം.എസ് മാനന്തവാടി തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളിക്കു കൈമാറി.

വൈത്തിരി താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബിന്റെ ലോഗോ സബ് കലക്റ്റർ കുമാരി ആർ. ശ്രീലക്ഷ്മി ഐ.എ.എസ്. പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ലോഗോ രൂപ കൽപ്പന ചെയ്ത പൊഴുതന വില്ലേജ് സ്റ്റാഫ് മനോജ് കെ.വി. യെ ആദരിച്ചു.

ക്ലബ് പ്രസിഡന്റും, ഹെഡ് ക്വാർട്ടർസ് തഹസിൽദാരുമായ സന്ദീപ് കുമാർ പി.വി അധ്യക്ഷം വഹിച്ച യോഗത്തിൽ , സെക്രട്ടറി പ്രവീണ വിഷ്വo , ബി.സുധ, ഹരീഷ് ബാബു, രാധാകൃഷ്ണൻ, രമേശ്, ചന്ദ്രശേഖരൻ, റോയ്, നസീമ, പ്രിയദർശൻ, അരവിന്ദ്‌, കൃഷ്ണൻ, ബിജുല, രതീഷ്, വിനോദ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.