Listen live radio

സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപണം; യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

after post image
0

- Advertisement -

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് യു.ഡി.എഫ്പ്രതിഷേധ പ്രകടനം നടത്തി.

 

യുഡിഎഫ് വനിതാ അംഗത്തോട് മോശമായ ഭാഷയില്‍ സംസാരിച്ച വൈസ് പ്രസിഡണ്ട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ടൗണില്‍ പ്രകടനം നടത്തിയത്.കഴിഞ്ഞ ദിവസം വൈസ്പ്രസിഡണ്ടിന്റെ അസൗകര്യത്താല്‍ മാറ്റി വെച്ച സ്റ്റാന്റിംഗ് കമ്മറ്റിയോഗം ഇന്ന് അംഗങ്ങളെ അറിയിക്കാതെ നടത്തിയത് ചോദ്യം ചെയ്ത അംഗത്തെ മോശമായ ഭാഷയില്‍ അതിക്ഷേപിച്ചുവെന്നാണ് ആരോപണം

 

. എന്നാല്‍ യുഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വൈസ് പ്രസിഡണ്ട് പറഞ്ഞു.പി കെ അമീന്‍ ,ആണ്‍ഡ്രൂസ്ജോസഫ്,നിസാര്‍,കെ കെ സി മൈമൂന തുടങ്ങിയവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.വിഷയത്തില്‍ വൈസ്പ്രസിഡണ്ട് മാപ്പ് പറയും വരെ ഭരണസമിതിയോഗം ബഹിഷ്‌കരിക്കാനാണ് യു ഡി എഫ് തീരുമാനം.വൈസ് പ്രസിഡണ്ടിനെതിരെ പഞ്ചായത് സെക്രട്ടറിക്ക് പരാതിയും നല്‍കി.

 

Leave A Reply

Your email address will not be published.