Listen live radio

ദ്വാരക എ.യു.പി സ്‌ക്കൂളിന്റെ കൈത്താങ്ങില്‍ സൗമ്യയുടെ ജീവിത ചക്രം ഇനി മുന്നോട്ട്

after post image
0

- Advertisement -

മാനന്തവാടി: സൗമ്യയുടെ ഭര്‍ത്താവ് കമ്മന പുലിക്കാട് പല്ലിക്കാട്ട് സുധീഷ് ആശാരി ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍  ജോലിക്കിടെ കുഴഞ്ഞ് വീണ് സുധീഷ് മരണപ്പെടുകയായിരുന്നു. ഇതോടെ  സൗമ്യ മക്കള്‍ ദ്വാരക യു.പി സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ്, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിനയ എന്നിവരുടെ ജിവിതം തീര്‍ത്തും ഇരുള്‍ അടഞ്ഞതായി മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ കുടുംബത്തിന് കൈതാങ്ങുക എന്ന ലക്ഷ്യത്തോടെ നന്മയുടെ ഉറവ വറ്റാത്ത കരങ്ങള്‍ ഒത്ത് ചേര്‍ന്നത്. വിദ്യാര്‍ത്ഥികള്‍, സ്‌ക്കൂളിലെ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, പ്രവാസികള്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിത പ്രയാണത്തില്‍ സഹായ ഹസ്തങ്ങളായി മാറിക്കൊണ്ട് 3 ലക്ഷം രൂപ ചിലവിട്ട് ഓട്ടോറിക്ഷ വാങ്ങി നല്‍കുകയായിരുന്നു.

അധ്യാപകരായ   സിസ്റ്റര്‍ ഡോണ്‍സി കെ തോമസ്, ടി നദീര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കൊ വിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പുന്തോട്ടം ഒരുക്കല്‍, ദ്വാരക ടൗണില്‍ സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുംനിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് സ്‌ക്കൂള്‍ വിത്യസ്ത മാതൃക തീര്‍ത്തിരുന്നു. താക്കോല്‍ ദാന ക ര്‍മ്മം രുപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ: സിജോ ഇളങ്കുന്ന പുഴ നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫ: ഷാജി മുളകുടിയാങ്കല്‍ അധ്യക്ഷത വഹിച്ചു.ശിഹാബ് ആയാത്, ഷില്‍സന്‍ മാത്യു, സ്റ്റാന്‍ലി ജേക്കബ്, മനു ജി കുഴിവേലി, റോണിയ ജെയ്‌സന്‍, സ്മിത ഷിജു ,കെ എം ഷിനോജ്  എന്നിവര്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.