Listen live radio

2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

after post image
0

- Advertisement -

പുല്‍പ്പള്ളി: കഞ്ചാവ് കടത്ത് സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിനാര്‍ക്കോട്ടിക് പോലീസ് സേനാംഗങ്ങളും, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ആനന്ദകൃഷ്ണനും സംഘവും സംയുക്തമായിപുല്‍പ്പള്ളി പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ 1.928 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേലൂര്‍ മോനു എന്ന പി.പി അശ്വന്ത്(21) ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയായ കോഴിക്കോട് കൊയിലാണ്ടി മേലൂര്‍ വിഷ്ണു (21) നെ പിടികൂടുന്നതിനായിതുടരന്വേഷണം നടത്തിവരുകയാണ്.പ്രതിള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.