Listen live radio

വെള്ളമുണ്ട ഡിവിഷന്‍ സ്പീച്ച് ക്രാഫ്റ്റ് ആരംഭിച്ചു Mananthavadi

after post image
0

- Advertisement -

തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന  പ്രസംഗ പരിശീലന പരിപാടിയായ ‘ സ്പീച്ച് ക്രാഫ്റ്റ് ‘ ആരംഭിച്ചു. പാലിയാണ നെഹ്റു ഗ്രന്ഥാലയത്തില്‍ നടന്ന പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം നിസാര്‍ പുലിക്കാട്,വി.പി.സുഫിയാന്‍, എം. രാധാകൃഷ്ണന്‍,വിനോദ് പാലിയാണ,എം.ഗംഗാധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.പ്രസംഗ പ്രേമത്തെ പരിപോഷിപ്പിക്കാനായി ഒട്ടേറെ മോഡേണ്‍ ടെക്നിക്  ഉപയോഗിച്ചുള്ള പ്രത്യേകമായി  തെയ്യാറാക്കിയ ഉള്ളടക്കമാണ്   പരിശീലന പരിപാടിയില്‍ ഉള്ളത്.  പ്രസംകലയുടെ വിവധ വശങ്ങള്‍ എന്തൊക്കെ, എങ്ങനെ തുടങ്ങണം,എങ്ങനെ വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കണം എന്നിങ്ങനെ നല്ല ഒരു പ്രസംഗകനാവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളാണ്.സഭാകമ്പം ഒഴിവാക്കാന്‍,ഭംഗിയായി വാചകം പ്രയോഗിക്കാന്‍,ആകര്‍ഷണീയമായ ശൈലി കൈവരിക്കാന്‍,കെട്ടിക്കുടുക്കില്ലാതെ സംസാരിക്കാന്‍,ആരുടെ മുമ്പിലും പേടിയില്ലാതെ നില്‍കാന്‍ ”സ്പീച്ച് ക്രാഫ്റ്റ് ” പഠിതാക്കളെ സഹായിക്കും.

Leave A Reply

Your email address will not be published.