Listen live radio

കേരളത്തിൽ പെട്രോളിന് 10രൂപ 40 പൈസ കുറയും; ഡീസലിന് 7രൂപ 36 പൈസ

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 36 പൈസയും കുറയും. പെട്രോളിന്‍റെയും ഡീസലിന്‍റെ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിനാലാണ് ഇന്ധനവിലയിൽ മാറ്റം. നികുതിയില്‍ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്.

 

കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ എൽഡിഎഫ് സർക്കാർ വിസമ്മതിച്ചാൽ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. “മറ്റ് സംസ്ഥാനങ്ങൾ നികുതി കുറച്ചപ്പോൾ കേരള സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം ഇന്ധനവില കുറച്ചപ്പോഴും സംസ്ഥാനം കുറച്ചില്ല. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കുകയും ബസ്-ടാക്സി ചാർജുകൾ കുറയ്ക്കുകയും വേണം,” സുരേന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.