Listen live radio

റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണം: യൂത്ത് കോണ്‍ഗ്രസ്

after post image
0

- Advertisement -

നെല്ലാറച്ചാല്‍: നാട്ടുകാര്‍ക്ക് ദുരിതമായി മാറിയ മഞ്ഞപ്പാറ – നെല്ലാറച്ചാല്‍ – മലയച്ചം കൊല്ലി റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നെല്ലാറച്ചാല്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം.ഡി.എസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡാണ് നിര്‍മ്മാണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക് കാരണം കാല്‍നടയാത്രക്കാര്‍ക്ക് പോലും ദുരിതമാകുന്നത്. മണ്ണിന്റെ രാസ പരിശോധനാ റിസള്‍ട്ടില്‍ ക്ലേ  കണ്ടന്റ് കൂടിയതിനാല്‍ മാന്‍കവല മുതല്‍ മലയച്ചം കൊല്ലി വരെയുള്ള ചില ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താത്തതാണ് കാല്‍നടയാത്ര പോലും ബുദ്ധിമുട്ടിലാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

നിലവില്‍ നെല്ലാറച്ചാലിലേക്ക് മറ്റ് കണക്ഷന്‍ റോഡുകള്‍ ഇല്ലാത്തതിനാല്‍ ഏറെ ദുരിതത്തിലാണ് വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും . നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസും നിര്‍ത്തി വെക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉന്നത അധികാരികള്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് നാടിന്റെ യാത്രാ ക്ലേശം പരിഹരിക്കണം.. വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ നെല്ലാറച്ചാല്‍ വ്യൂ പോയിന്റിലേക്ക് നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തികൊണ്ടിരുന്നത് പോലും ഇപ്പോള്‍ വരാതെ ആയിരിക്കുന്നു..ഉടന്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഇന്ന് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് നെല്ലാറച്ചാല്‍ വാര്‍ഡ് പ്രസിഡണ്ട് ശിവപ്രസാദ് എം.വി അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് അമ്പലവയല്‍ മണ്ഡലം പ്രസിഡണ്ട് നൗഫല്‍ കെ.എം വാര്‍ഡ്  സെക്രട്ടറി ഷമീര്‍ കണിയമ്പാറ, മുനീര്‍ നെല്ലാ റച്ചാല്‍, വിജയ്, ഗഫൂര്‍, ഷാഫി, സിദ്ധിഖ്, അന്‍സാര്‍, സ്റ്റാനി ജോസഫ്, മുഹമ്മദ് ഇര്‍ഷാദ്, മനു തുടങ്ങി നിരവധി പ്രവര്‍ത്തകര്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.