Listen live radio

നാളത്തെ ഉണ്ണിയാര്‍ച്ചമാരാകാന്‍ അവരൊരുങ്ങി

after post image
0

- Advertisement -

മാനന്തവാടി:മധ്യവേനലവധിക്കാലംഅവസാനിക്കാറായെങ്കിലും കമ്മനക |ടത്തനാടന്‍ കളരിയുടെ അകത്തളങ്ങളില്‍ കളരിയുടെ വായ് താരികള്‍ക്ക് കാതോര്‍ക്കുകയാണ് പെണ്‍കൂട്ടം. കളരിയുടെ അവധിക്കാല ക്യാമ്പിലും, പതിവ് പരിശീലന കളരിയിലുമായി നിരവധി കുട്ടികളാണ് കളരി സംഘങ്ങളിലെത്തുന്നത്. എത്തുന്ന കുട്ടികളില്‍ കൂടുതലും പെണ്‍കുട്ടികളാണ് എന്നതും ശ്രദ്ധേയമാണ്. മെയ്പയറ്റ്, മുച്ചാണ്‍ പയറ്റ്, കൈ കുത്തി പയറ്റ് ഇതൊന്നുമിന്ന് കുട്ടികള്‍ക്കിന്നന്യമല്ല. സ്വയം പ്രതിരോധത്തിനും വ്യക്തി വികാസത്തിനും കളരിയുടെ പാഠങ്ങള്‍ ഇനി ഇവര്‍ക്ക് തുണയാകും.വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ഈ അവധിക്കാലം പൂര്‍ത്തിയാവുന്നതോടെ സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കും.
മികച്ച ശാരീരിക ക്ഷമതയാണ് കുട്ടികള്‍ ഇതിലൂടെ കൈവരിക്കുന്നതെന്നതും ഫാസ്ഫുഡ് സംസ്‌ക്കാരം കുട്ടികളില്‍ പൊണ്ണതയുള്‍ടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കളരി ഉള്‍പ്പെടെയുള്ള കായികപരിശീലനങ്ങള്‍ കൊണ്ട് പരിഹാരമാകുമെന്നും കമ്മന കടത്തനാടന്‍ കളരി സംഘം ഗുരുക്കള്‍ കെ.എഫ് തോമസ് പറഞ്ഞു. .കെ എഫ് തോമസ്, ടി എന്‍ നിഷാദ് ,സി കെ ശ്രീജിത്ത്, എം എസ് ഗണേഷ്, ഇ എ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. കമ്മന കടത്തനാടന്‍ കളരിയല്‍ നടന്ന പരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ വിജയന്‍ അധ്യക്ഷനായി. കെ.എഫ് തോമസ് ഗുരുക്കള്‍, എ കെ റൈഷാദ്, പി ഷിജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.