Listen live radio
- Advertisement -
മാനന്തവാടി:മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ) ശതാബ്ദി ആഘോഷങ്ങൾ പ്രൗഡോജ്വല സമാപനം മാനന്തവാടിസെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഐ സി .ബാലകൃഷ്ണൻ എം.എൽ.എസമ്മേളനം ഉദ്ഘാടനം ചെയ്തു. പതാക, ദീപശിഖ, ഛായാചിത്ര പ്രയാണങ്ങൾക്ക് മാനന്തവാടി ടൗണിൽ സ്വീകരണം നൽകി. സണ്ടേസ്കൂൾ ദേശിയ പ്രസിഡൻ്റ്മാത്യുസ് മോർ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറ നിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.എം.ജെ.എസ്.എസ് .എ ജനറൽ സെക്രട്ടറി ഷെവലിയാർ എം.ജെ മർക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, കണ്ണൂർ റൂറൽ അഡീഷണൽ എസ് പി പ്രിൻസ് അബ്രഹാം, ഭദ്രാസന ഡയറക്ടർ ടി.വി സജീഷ്, ഫാ: മത്തായി അതിരമ്പുഴ, ഫാ: ജോർജ്ജ് കവുങ്ങുംപള്ളി., ഫാ: അനിൽ കൊമരിക്കൽ, ഫാ: കുര്യാക്കോസ്, പി.വി ഏലിയാസ്, എൽദോ ഐസക് , ഡോ: വി.പിഅനുമോൾ, ഷാജി മൂത്താശ്ശേരിയിൽ ,കെ.എം ഷിനോജ്, എന്നിവർ പ്രസംഗിച്ചു.