Listen live radio

4 വർഷമായി പോലീസ് അന്വേഷിച്ച് വരികയായിരുന്ന മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും അറസ്റ്റില്‍

after post image
0

- Advertisement -

മാനന്തവാടി:4 വർഷമായി പോലീസ് അന്വേഷിച്ച് വരികയായിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചാം മൈൽ ,കുനിയിൽ അയ്യൂബ് ( 41) ഇയാളിൽ നിന്നും മോഷണമുതലുകൾ വാങ്ങിയിരുന്ന, കോഴിക്കോട് ,പന്നിയങ്കര,ബിച്ച മൻസിൽ അബ്ദുൾ നാസർ എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്.2014 മുതൽ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ നിന്നും 100 പവനും, രണ്ട് ലക്ഷത്തോളം രൂപയും അയ്യൂബ് മോഷണം നടത്തിയിട്ടുണ്ട്. 2018 ന് ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ, നടക്കാവ് സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ, ചേവായൂർ സ്റ്റേഷൻ, കൊച്ചി മരട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും മോഷണ കേസുകളുണ്ട്. മാനന്തവാടി ഡി വൈ എസ് പി ചന്ദ്രൻ്റ് മേൽ നോട്ടത്തിൽ സി ഐ എം എം അബ്ദുൾ കരീം, എസ് ഐ ബിജു ആൻ്റണി, പ്രബോഷൻ എസ് ഐ വിഷ്ണു രാജ്, എ എസ് ഐ മാരായ സന്ദീപ്, മെർവിൻ ഡിക്രൂസ്, എ നൗഷാദ്, സീനിയർ സി പി ഒ റോയ് തോമസ്, സി പി ഒ മാരായ അഫ്സൽ, സുധീഷ് എം എ, അജീഷ് പി എസ് ,ഡ്രൈവർമാരായ ബൈജു, ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.