Listen live radio

കന്യാകുമാരിക്ക് സമീപം കാലവര്‍ഷമെത്തി; കേരളത്തില്‍ ഇന്നും പരക്കെ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

after post image
0

- Advertisement -

തിരുവനന്തപുരം: കാലവര്‍ഷം സംസ്ഥാനത്ത് ഉടനെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും മാലദ്വീപിലും കന്യാകുമാരിക്ക് സമീപവും കാലവര്‍ഷം എത്തി. കാലവര്‍ഷത്തിന്റെ  കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകളില്‍, മാലിദ്വീപ് കോമറിന്‍ മേഖല , തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്ക്  കാലവര്‍ഷം വ്യാപിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ് മുഴുവന്‍, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും  കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

Leave A Reply

Your email address will not be published.