Listen live radio

വയനാട് ജില്ലാതല വായനാ പക്ഷാചരണത്തിന് തുടക്കം

after post image
0

- Advertisement -

കണിയാമ്പറ്റ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍,  സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ തല വായനാ പക്ഷാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടി.സിദ്ദിഖ് എം.എല്‍.എ ജില്ലാതല  ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലമുറകളെയും സമൂഹത്തെയും ഉദ്‌ബോധിപ്പിക്കുന്നതില്‍ ഗൗരവമേറിയ പരന്ന വായനയ്ക്ക് മുഖ്യപങ്കുണ്ട്. കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങള്‍ എക്കാലെത്തയും പ്രചോദനമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ എ.പ്രഭാകരന്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍,പഞ്ചായത്തംഗം കെ.കുഞ്ഞായിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി. ഹരിദാസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍.പി.ജോര്‍ജ്ജ്, സ്‌കൂള്‍ പ്രധാനാധ്യാപിക സ്മിത ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ ടി.ടി.അമല്‍ഡാ ജോസഫ് കവിതാലപനവും നിദാ ഫാത്തിമ പുസ്തക പരിചയവും നടത്തി.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സെമിനാറുകള്‍, മത്സരങ്ങള്‍ പുസ്തകമേള തുടങ്ങി വിവിധ പരിപാടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

 

Leave A Reply

Your email address will not be published.