Listen live radio

പതിനൊന്ന്കാരിക്ക് നേരെ പീഡനശ്രമം : പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

after post image
0

- Advertisement -

വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. കുട്ടി ഇക്കാര്യം അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയുകയും തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴി യുടെ അടിസ്ഥാനത്തിന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Leave A Reply

Your email address will not be published.