Listen live radio

ലോക്ക്ഡൗണിനോട് നന്നായി സഹകരിച്ചു;പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്;ഞായറാഴ്ച രാത്രി ഒമ്പതുമണിയ്ക്ക് ഒമ്പതു മിനുട്ട് ദീപം തെളിക്കണമെന്ന് മോദി

after post image
0

- Advertisement -

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണിനോട് നന്നായി സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒമ്പതു ദിവസമായി. ജനങ്ങള്‍ ഇതിനോട് നന്നായാണ് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണിത്. ഇത് രാജ്യത്തിന്റെ സാമൂഹികശക്തി പ്രകടമാക്കുന്നു. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. രാഷ്ട്രത്തോട് നടത്തിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കോവിഡിനെതിരായ പോരാട്ടത്തിലും ലോക്ക്ഡൗണിലും ആരും ഒറ്റയ്ക്കല്ല. ഞായറാഴ്ച രാത്രി ഒമ്പതുമണിയ്ക്ക് ഒമ്പതു മിനുട്ട് ജനങ്ങള്‍ വെളിച്ചം അണച്ച് വീടിനുള്ളില്‍ ഇരിക്കണം. കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ഇതിനായി വെളിച്ചം അണച്ച് മൊബൈല്‍, ടോര്‍ച്ച്,മെഴുകുതിരി തുടങ്ങിയവ തെളിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.