Listen live radio

നല്ല തുടക്കം;സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം

after post image
0

- Advertisement -

ആദ്യ ദിനം ജില്ലയില്‍ സൗജന്യ റേഷന്‍ ലഭിച്ചത് 47,715 കുടുംബങ്ങള്‍ക്ക്
· 954 മെട്രിക് ടണ്‍ അരിയും 129 മെട്രിക് ടണ്‍ ഗോതമ്പും വിതരണം ചെയ്തു
കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തി ന് ജില്ലയില്‍ നല്ല തുടക്കം. ബുധനാഴ്ച 47,715 കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ ലഭിച്ചത്. 954 മെട്രിക് ടണ്‍ അരിയും 129 മെട്രിക് ടണ്‍ ഗോതമ്പുമാണ് ജില്ലയിലെ 312 റേഷന്‍ കടകളിലൂടെ നല്‍കിയത്. റേഷന്‍ വിതരണത്തിനായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഫലം കണ്ടു.കാര്യമായ തിക്കും തിരക്കുമില്ലാതെ, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരുന്നു റേഷന്‍ വിതരണമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
റേഷന്‍ കാര്‍ഡ് നമ്പരിന്റ അവസാന അക്കം പൂജ്യം, ഒന്ന് എന്നിവ വരുന്ന കാര്‍ഡുടമകള്‍ക്കാണ് ആദ്യ ദിനം റേഷന്‍ നല്‍കിയത്. പലയിടത്തും അരി വാങ്ങാന്‍ വന്നവര്‍ക്ക് കുടിവെള്ളവും  അത്യാവശ്യമുള്ളവര്‍ക്ക് ഇരിപ്പിടവും ഒരുക്കിയിരുന്നു. ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമാണ് തിരക്കനുഭവപ്പെട്ടത്. വ്യാഴാഴ്ച കാര്‍ഡ് നമ്പരില്‍ രണ്ട് ,മൂന്ന് നമ്പരുകളില്‍ അവസാനിക്കുന്നവര്‍ക്കാണ് റേഷന്‍ വിതരണം. മഞ്ഞ ,പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് രാവിലെയും ,നീല ,വെള്ള കാര്‍ഡുകാര്‍ക്ക് ഉച്ചയ്ക്കുശേഷവുമാണ് വിതരണം. കടകളില്‍ വന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കും.  ഈ മാസം 20 വരെ റേഷന്‍ വിതരണം തുടരും. ചില സ്ഥലങ്ങളില്‍ അരിയുടെ അളവില്‍ കുറവ് വന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിനായി പോലീസ്, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അധികൃതര്‍എന്നിവരുടെയും സഹകരണം ഉണ്ട്.

Leave A Reply

Your email address will not be published.