Listen live radio

യവനാർകുളം കുളത്താട പ്രദേശങ്ങൾ ഒറ്റപ്പെടുന്നു വിദ്യാർത്ഥികളും ജനങ്ങളും ദുരിതത്തിൽ

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി വിമലനഗർ കുളത്താട വാളാട് പേരിയ റോഡിൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി മുൻ ഒരുക്കം നടത്തതെ മുതിരേരിപാലം പൊളിച്ചത് നൂറ് കണക്കിന് വിദ്യാർത്ഥികളെയും ജനങ്ങളെയും ദുരിത്തിലാക്കി.കാലവർഷം ശക്തമായതോടെ താൽക്കാലിക്കമായി നിർമ്മിച്ച ചപ്പത്ത് പാലം അപകടസ്ഥിതിയിലാണ്.മുതിരേരി ഗവ.എൽപി, യുപി സ്കൂൾ, യവനാർകുളം ബദനി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് സ്കുളിൽ എത്തുവാൻ കഴിയത്തസഹാജര്യമാണ് നിലവിലുള്ളത്. കുളത്താട, യവനാർകുളം, പോരൂർ പ്രദേശങ്ങളിൽ നിന്നും മാനന്തവാടിയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടുന്നതിന് ഒരു സംവിധാനവും ഇല്ല കെ എസ് ടി പിയുടെ മേൽനേട്ടത്തിലാണ് പണി നടക്കുന്നത്.മുതിരേരി പാലം അശാസ്ത്രിമായും നടപ്പിലാക്കുന്നതിനാൽ ജനങ്ങൾക്ക് എറെ ദുരിതം വിതച്ചതതിനെ തുടർന്ന് ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ അദിവാസി വിഭാഗത്തിലുള്ളവർക്ക് വേണ്ടി നടത്തിയ പ്രത്യേക അദാലത്തിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് അടിയന്തര ഇടപെടൽ നടത്തി മുതിരേരിപാലത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് സി ഉബൈദ്യള്ള സന്ദർശനം നടത്തിയിരുന്നു. നിർമ്മാണ കമ്പനികളെ വിളിച്ച് വരുത്തി പ്രശ്ന പരിഹാരത്തിന് നിർദ്ദേശം ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെയില്ല .അടിയന്തമായി ഗതഗതം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾക്ക് അശങ്കയില്ലതെ സ്കൂളിൽ പോകുന്നതിന് സാഹജര്യം ഒരുക്കണമെന്നും സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.