Listen live radio

വിശക്കുന്നവരുടെ മനഃശാസ്ത്രം അറിയുന്നവരായിരിക്കണം അധ്യാപകർ- ബിഷപ് ഡോ ജോസഫ് മാർ തോമസ്

after post image
0

- Advertisement -

ബോധനശാസ്ത്രപരമായ അറിവിനോടൊപ്പം വിശക്കുന്നവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും മനഃശാസ്ത്രം അറിയാൻ കഴിയുമ്പോൾ ആണ് യഥാർത്ഥ അധ്യാപകൻ രൂപീകരിക്കപ്പെടുന്നതെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അഭിപ്രായപ്പെട്ടു.
ബിഷപ്പിന്റെ നാമഹേതുക തിരുനാളിന്റെ ഭാഗമായി ബത്തേരി മാർ ബസേലിയോസ് ഐ റ്റി ഇ യിലെ ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥികൾ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന തപോവനം എന്ന സ്ഥാപനത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പരിപാടിയുടെ ഭാഗമായി സ്നേഹവിരുന്ന്, വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.കോളേജ് ബർസാർ റവ. ഫാ. ഡോ. ജേക്കബ് ഓലിക്കൽ, പ്രിൻസിപ്പാൾ ശ്രീ ബിനോജ് ടി, ബർസാർ ഫാ. മാത്യു ചൂരക്കുഴി, ഫാ. ജോൺ വെളിയിൽ, ആർലിൻ, ഷാലെറ്റ്, ജിന്റിഷ, തുടങ്ങിയവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.