Listen live radio

ഒ ഐ സി സി-ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി

after post image
0

- Advertisement -

ദോഹ: വലിയ പെരുനാളിനോടു അനുബന്ധിച്ച് ഒ ഐ സി സി-ഇൻകാസ് ഖത്തർ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബാഗങ്ങളും കുട്ടികളും ഉൾപെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങൾ നടന്നു.
ജൂലൈ 10 ഞായറാഴ്ച ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ ഒ.ഐ.സി.സി ഇൻകാസ് വയനാട് ജില്ലാ പ്രസിഡണ്ട് ആൽബർട്ട് ഫ്രാൻസിസ് അദ്ധ്യക്ഷതവഹിച്ചു. യോഗത്തിന്റെ ഉത്ഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ നിർവ്വഹിച്ചു . ജില്ലാ
സെക്രട്ടറി ടിജൊ കുര്യൻ സ്വാഗതം ആശംസിച്ചു. ജൂട്ടസ് പോൾ മുഖൃ പ്രഭാഷണം നടത്തി. ജോൺഗിൽബർട്ട്, നാസ്സർ വടക്കേക്കാട്, ജോർജ്ജ് അഗസ്ററിൻ, ബിജുമുഹമ്മദ്, ഷംസുദ്ദിൻ ഇസ്മയിൽ,നിഹാസ് കൊടിയേരി, ജോർജ്ജ് കുരുവിള സിബിൻ സണ്ണി, വിൽസൺ ജോസ്, ലിജോ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാകമ്മിറ്റി സമ്മാനം വിതരണം ചെയ്തു.കുമാരി സിമ്ര സിഹാസ് ബാബു അവതാരകയായിരുന്നു. ജില്ലാകമ്മിറ്റി ട്രഷറർ നൗഫൽ പി പി യോഗത്തിന് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.