Listen live radio

മാനന്തവാടിയുടെ നഗരവികസനം മുന്നിൽ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടിയുടെ നഗരവികസനം മുന്നിൽ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ.നഗരത്തിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതടക്കമുള്ള നൂതന പദ്ധതികളുമായാണ് നഗരസഭ മുന്നിട്ടിറങ്ങുന്നത്.ബന്ധപ്പെട്ടവരുടെ യോഗങ്ങൾ അടുത്ത ദിവസം വിളിച്ചു കൂട്ടുമെന്ന് നഗരസഭ ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഗരത്തിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ നഗര വികസനത്തിന് തടസമാകുമെന്ന കണ്ടെത്തലാണ് പുതിയ പുനരുദ്ധാരണ പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങുന്നത്. കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ കെട്ടിട ഉടമസ്ഥരുടെ യോഗം 30 ന് ഉച്ചയ്ക്ക് 2 മണിക്ക് മുനിസിപ്പാലിറ്റി ഓഫീസിൽ ചേരും. തുടർന്നു വരുന്ന ദിവസങ്ങളിൽ കച്ചവടക്കാരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും നഗരസഭാ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി വി.എസ് മൂസ, ലേഖാ രാജീവൻ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി.ജോർജ്, ഷിബു ജോർജ്, വി.ഡി. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.